ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38,000 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്ന് 35 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച 10 രൂപയാണ് കൂടിയത്. കൂടാതെ, വ്യാഴാഴ്ച സ്വർണ വില രണ്ട് തവണ ഉയർന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചകഴിഞ്ഞ് 30 രൂപയുമാണ് കൂടിയത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. വെള്ളിയാഴ്ച 10 രൂപയാണ് കൂടിയത്. ഇന്ന് 30 രൂപയാണ് കൂടിയത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,925 രൂപയാണ് വിപണി വില.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച സാധാരണ വെള്ളിയുടെ വില 4 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 90 രൂപയാണ് വില.