അവധി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന് കളക്ടർ

കൊച്ചി: വൈകി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വിജ്ഞാപനവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിൽ എത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും രേണു രാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഭൂരിഭാഗം സ്കൂളുകളിലും വിദ്യാർത്ഥികൾ എത്തിയതിന് പിന്നാലെ അവധി പ്രഖ്യാപിച്ചതിനെതിരെ കളക്ടറുടെ പേജിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇന്നലെ മുതൽ കളക്ടറുടെ പേജിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭ്യർത്ഥിച്ചിട്ടും ഇന്ന് രാവിലെ 8.25 നാണ് അവധി പ്രഖ്യാപിച്ചത്.

അപ്പോഴേക്കും കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു. അതിനാൽ, ഫലത്തിൽ അവധി പ്രഖ്യാപിക്കുന്നതിന്‍റെ പ്രയോജനം വിദ്യാർത്ഥികൾക്ക് ലഭിക്കാത്തതിൽ രക്ഷിതാക്കൾ അസ്വസ്ഥരാണ്. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ഓഫിസുകളിലേക്കു പോയ മാതാപിതാക്കള്‍ മക്കളെ എങ്ങനെ വീടുകളിലേക്കു തിരിച്ചെത്തിക്കുമെന്നറിയാതെ ഇരിക്കുകയായിരുന്നു.

K editor

Read Previous

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

Read Next

രാജ്യത്ത് 5ജി സേവനം ഈ മാസം തന്നെ ആരംഭിക്കാന്‍ ഭാരതി എയര്‍ടെല്‍