കുരങ്ങുപനി വ്യാപനം തടയാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: കുരങ്ങുപനി വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായി പരോക്ഷ സമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങുപനിക്ക് വാക്സിൻ വികസിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി.

Read Previous

ആറൻമുള വള്ള സദ്യ ഇന്ന് തുടങ്ങും

Read Next

നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു