ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശ്രീലങ്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായം നൽകിയതിന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രീലങ്കയ്ക്ക് ജീവൻ നൽകിയെന്നും റനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാർലമെന്‍റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളിൽ നമ്മുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ഇന്ത്യ നൽകുന്ന സഹായം പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി. എന്റെയും എന്റെ സ്വന്തം ജനങ്ങളുടെയും പേരിൽ, പ്രധാനമന്ത്രി മോദിക്കും സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു” റനിൽ പറഞ്ഞു
ആഭ്യന്തരകലാപത്തിൽ തകർന്ന ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ വിതരണം ചെയ്തു. ശ്രീലങ്കയ്ക്ക് 4 ബില്യൺ ഡോളറിന്‍റെ സഹായമാണ് ഇന്ത്യ നൽകിയത്. ശ്രീലങ്കയ്ക്ക് തുടർന്നും സഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.