യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

ലക്നൗ: യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് തള്ളിയത്. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കഴിഞ്ഞ 22 മാസമായി ജയിലിലാണ്. 2020 ഒക്ടോബർ 5 ന് ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഡൽഹിക്കടുത്തുള്ള മഥുര ടോൾ പ്ലാസയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഹത്രാസിൽ കലാപശ്രമം നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്‍റെ ഭാഗമാണെന്ന് ഉത്തർപ്രദേശ് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎഎ, എൻആർസി പ്രതിഷേധങ്ങളുടെ മറവിൽ ഉത്തർപ്രദേശിൽ വർഗീയ പ്രക്ഷോഭം സൃഷ്ടിക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യുപി പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. നീക്കം പരാജയപ്പെട്ടതിനെ തുടർന്നു ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

K editor

Read Previous

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാർഗ്ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഎപിയും ജെഎംഎമ്മും

Read Next

ഏകീകൃത കുർബാന നടപ്പാക്കാൻ സമ്മർദ്ദം; വൈദികർക്ക് ബിഷപ്പ് ആന്റണി കരിയിലിന്റെ കത്ത്