ബലാത്സംഗക്കേസ്: കമാൽ ഷാനിലിന് മുൻകൂർ ജാമ്യം

കാഞ്ഞങ്ങാട്:  അവിവാഹിതയായ യുവതിയെ  വിവാഹ വാഗ്ദാനം നൽകി തന്ത്രപരമായി കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസിൽ തെക്കേപ്പുറം സ്വദേശിയായ യുവാവിന് ഹൈക്കോടതി കർശ്ശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവിവാഹിത  യുവതിയെ കോഴിക്കോട്  എം.എം. അലി റോഡിലെ സ്വകാര്യ ലോഡ്ജായ കാലിക്കറ്റ് ഇന്നിൽ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ തെക്കേപ്പുറത്തെ കമാൽ ഷാനിലിനാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

2019 ഡിസംബർ മാസത്തിലാണ് യുവതിയെ കമാൽ ഷാനിൽ കോഴിക്കോടേയ്ക്ക് കൊണ്ടുപോയി ലോഡ്ജിൽ ബലാത്സംഗത്തിനിരയാക്കിയത്. നവമാധ്യമങ്ങൾ വഴി പരിചയപ്പെട്ട –പെൺകുട്ടിയെ വിവാഹവസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജനയാണ് കോഴിക്കോടേയ്ക്ക് കൊണ്ടുപോയത് . ഷാനിലിന്റെ വഞ്ചനയ്ക്കിരയായ യുവതി 2020 ജനുവരിയിൽ അമ്പലത്തറ പോലീസിൽ പരാതികൊടുെത്തങ്കിലും കുറ്റകൃത്വം നടന്നത് കോഴിക്കോട് കസബ  പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ  കേസ് കസബ പോലീസിന് കൈമാറി. യുവതിയുടെ  പരാതിയിൽ  കസബ പോലീസ് റജിസ്റ്റർ ചെയ്ത 0040/20 നമ്പർ ബലാത്സംഗക്കേസിലാണ് കമാൽ ഷാലിന് മുൻകൂർ ജാമ്യം ലഭിച്ചത്.യുവതിയിൽ നിന്നും ഷാനിൽ പണവും,സ്വർണ്ണവും തട്ടിയെടുത്തിരുന്നു.

കേസിന്റെ അന്വേഷണ ചുമതല  കോഴിക്കോട് വനിത പോലീസ് ഇൻസ്പെക്ടർ  കെ.എൻ. ലീലയ്ക്കാണ്.ജാമ്യ വ്യവസ്ഥ പ്രകാരം ഷാനിൽ എല്ലാ ആഴ്ചയിലും അന്വേഷണോ ഉദ്യോഗസ്ഥയ്ക്ക് മുന്നിൽ ഹാജരായി ഒപ്പിടണം.പോലീസ് എപ്പോൾ വിളിച്ചാലും ഹാജരാകണം. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് പോലീസ് ഷാനിലിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും മകൻ ഗൾഫിലാണെന്നാണ് ഷാനിലിന്റെ മാതാവ് കളളം പറഞ്ഞത്.

ബലാത്സംഗക്കേസിൽ  പരാതിക്കാരിയുടെയും പ്രതിയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക്ക്  പരിശോധയ്ക്ക് വിധേയമാക്കുമെന്ന് വനിതാ ഐ.പി.കെ.എൻ. ലീല ലേറ്റസിനോട് പറഞ്ഞു.ഷാനിൽ യുവതിയിൽ നിന്നും  പണം തട്ടിയെടുത്തതിന്റെ രേഖകളും പോലീസ് ശേഖരിക്കും ശക്തമായ തെളിവുകളോടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ഇവർ പറഞ്ഞു

യുവതിയുടെ പരാതിയിൽ ബലാത്സംഗ ക്കേസ് റജിസ്റ്റർ ചെയ്തതോടെ ഷാനിൽ  നാട്ടിൽ നിന്നും മുങ്ങിയായിരുന്നു.ഏതാനും ദിവസം മുമ്പ് യുവാവ് കാഞ്ഞങ്ങാട്  റെയിൽവേ സേറ്റഷൻ പരിസരത്തെ കടയിലെത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.

കൊല്ലം സ്വദേശിനിയായ യുവതിയോടൊപ്പം ദീർഘകാലം ഭാര്യാഭർത്താക്കൻമാരെപ്പോലെ ജീവിച്ച ഷാനിൽ അവരെ ഉപേക്ഷിച്ചാണ് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയത്.പലരിൽ നിന്നും യുവാവ് പണം തട്ടിയെടുത്തതായും വ്യക്തമായിട്ടുണ്ട്.സ്വന്തം സുഹൃത്തിന്റെ പരിചയത്തിലുളള ഒരു വീട്ടമ്മയിൽ നിന്നും കമാൽ ഷാനിൽ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്.

LatestDaily

Read Previous

ഇടപെടൽ നിഷേധിച്ച് സിഐടിയു

Read Next

വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു