ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: പിരിച്ചു വിടപ്പെട്ട കെഎസ്ആർടിസി മിനിസ്റ്റീരിയൽ എംപാനൽ ജീവനക്കാർക്ക് പകരം വനിതാ കണ്ടക്ടർമാരെ കുടിയിരുത്താൻ സിഐടിയു ശ്രമിക്കുന്നതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിഇഏ (സിഐടിയു) പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കോവിഡ് 19 പശ്ചാത്തലത്തിൽ സർവ്വീസുകൾ നാമമാത്രമാക്കി ചുരുക്കിയ സാഹചര്യത്തിൽ സാധാരണഗതി പുനഃസ്ഥാപിക്കുന്നത് വരെ എല്ലാവിഭാഗത്തിലുമുള്ള താല്ക്കാലിക ജീവനക്കാരെ മാറ്റി നിർത്തുകയാണുണ്ടായതെന്നും, ലോക്ഡൗൺ കാലയളവിൽ അവർക്ക് ശമ്പളം വിതരണം ചെയ്തിരുന്നതായും സംഘടന വ്യക്തമാക്കി.
മാനേജ്മെന്റ് നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം ഇത്തരത്തിൽ ജീവനക്കാരെ താൽക്കാലികമായി മാറ്റി നിർത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തിലുള്ള പ്രതിഷേധം മാനേജ്മെന്റിനെയും, വകുപ്പ് മന്ത്രിയേയും കത്ത് വഴി അറിയിച്ചതായും സംഘടന വ്യക്തമാക്കി. കാസർകോട് ജില്ലയിലുള്ള താൽക്കാലിക മിനിസ്റ്റീരിയൽ ജീവനക്കാർ ജൂലൈ 31 വരെ ജോലിയിലുണ്ടായിരുന്നു. ഹെഡ്ഓഫീസിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് മിനിസ്റ്റീരിയൽ ജീവനക്കാരെ താൽക്കാലികമായി മാറ്റി നിർത്തിയത്.
ഈ സാഹചര്യത്തിലാണ് മറ്റ് കാറ്റഗറിയിലുള്ള ജീവനക്കാരെ ക്യാഷ് കൗണ്ടറുകളിൽ നിയമിച്ചത്. സീനിയോരിറ്റി പ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ താൽക്കാലിക സംവിധാനത്തെ സിഐടിയുവിന്റെ ഇടപെടലായി ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെഎസ്ആർടിഇഏ ജില്ലാ സിക്രട്ടറി എം. സന്തോഷ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം മുടങ്ങാതിരിക്കാൻ 8 പേരെ മാത്രമാണ് ജില്ലയിൽ താൽക്കാലികമായി നിയോഗിച്ചിട്ടുള്ളതെന്നും, ഇവരിൽ ഐഎൻ ടിയുസി യൂണിയന്റെ യൂണിറ്റ് സിക്രട്ടറി കാഞ്ഞങ്ങാട് സബ്ബ് ഡിപ്പോയിൽ ഇത്തരത്തിൽ ചുമതല വഹിക്കുന്നുണ്ടെന്നും, പത്രക്കുറിപ്പിൽ പറയുന്നു.