ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ സംഘപരിവാർ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം.
‘വികസിത ഇന്ത്യ @ 100’ എന്ന വിഷയത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്‍റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്സിന്‍റെയും സമ്മേളനത്തിൽ ഔപചാരികമായി പങ്കെടുക്കാൻ ബുധനാഴ്ച രാത്രി അമിത് ഷാ ബെംഗളൂരുവിലെത്തും.
ഷെഡ്യൂൾ ചെയ്തിട്ടുള്ള ഔദ്യോഗിക യോഗങ്ങൾ ഇല്ലെങ്കിലും ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ചയോ അദ്ദേഹം കർണാടക ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സാംസ്കാരിക മന്ത്രാലയവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും (സിഐഐ) സംഘടിപ്പിക്കുന്ന പരിപാടിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അനുഗമിക്കും.