ഇഡി ജീവനക്കാരിൽ നാല് വർഷത്തിനിടയിൽ 50 ശതമാനം വർധന

കഴിഞ്ഞ നാല് വർഷത്തിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ജീവനക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവുണ്ടായതായാണ് റിപ്പോർട്ട്. 2018 ൽ സഞ്ജയ് കുമാർ മിശ്ര ഇഡി ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം കൂടുതൽ പേര് ഇഡിയിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ.സഞ്ജയ് മിശ്ര ചുമതലയേൽക്കുന്നതിന് മുമ്പ് അഞ്ച് സ്പെഷ്യൽ ഡയറക്ടർമാരും 18 ജോയിന്‍റ് ഡയറക്ടർമാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്നു. നിലവിൽ ഇഡിക്ക് ഒമ്പത് സ്പെഷ്യൽ ഡയറക്ടർമാരും 11 അഡീഷണൽ ഡയറക്ടർമാരും 36 ജോയിന്‍റ് ഡയറക്ടർമാരും 18 ഡെപ്യൂട്ടി ഡയറക്ടർമാരുമുണ്ട്.

കേന്ദ്ര,സംസ്ഥാന സർക്കാരുകളിൽ നിന്ന് ഇ.ഡിയിലേക്കുള്ള ഡെപ്യൂട്ടേഷൻ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വർദ്ധിച്ചു. ഇക്കാലയളവിൽ ഇഡി ഓഫീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. മേഘാലയ, കർണാടക, മണിപ്പൂർ, ത്രിപുര, സിക്കിം എന്നിവിടങ്ങളിൽ ഇഡിക്ക് ഇപ്പോൾ ഓഫീസുകളുണ്ട്.

Read Previous

കോട്ടയം, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Read Next

നിറപുത്തരി പൂജ: ശബരിമല നട തുറന്നു