ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരത്തിലെ ചില ഹോട്ടലുകളിലും കടകളിലുമുള്ള മാലിന്യങ്ങൾ സമീപ പ്രദേശങ്ങളിലെ റോഡ് വക്കിലും പറമ്പുകളിലും രാത്രികാലത്ത് തള്ളിവിടുന്നു. ഹോട്ടൽ മാലിന്യങ്ങളുൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി ചാക്കിൽ കെട്ടിയാണ് അർദ്ധരാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുപോയി റോഡ് വക്കിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും പറമ്പുകളിലും തള്ളിവിടുന്നത്.
ഇന്നലെ രാത്രിയിലും ഇപ്രകാരം മാണിക്കോത്ത് സംസ്ഥാനപാതയോട് ചേർന്ന പറമ്പിലേക്ക് മാലിന്യക്കെട്ടുകൾ തള്ളുകയുണ്ടായി. വാഹനങ്ങളിൽ കൊണ്ടുവന്ന് പല സ്ഥലങ്ങളിലായിട്ടാണ് മാലിന്യം കെട്ടുകളാക്കി തള്ളിവിടുന്നത്. സമീപവാസികൾ രാവിലെ ഉണരുമ്പോഴായിരിക്കും മാലിന്യക്കെട്ടുകൾ കാണുന്നത്.
പ്രായഭേദമന്യേ നാട്ടിലാകെ പനിയും പകർച്ചവ്യാധികളും പടരുമ്പോൾ ഇത്തരം മാലിന്യങ്ങളിൽ നിന്നുയർന്ന് വരുന്ന രൂക്ഷമായ ദുർഗന്ധം വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമ്പോഴും അധികൃതർ ഗൗരവമായി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.