പെൺകുട്ടിയുടെ നഗ്നന ഫോട്ടോ ചോദിച്ച ഡ്രൈവർ അറസ്റ്റിൽ

പയ്യന്നൂർ: നവമാധ്യമത്തിൽ പരിചയപ്പെട്ട പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ പിടിയിൽ.

ചിറ്റാരിക്കാൽ കുന്നുംകൈ തുള്ളൻ കല്ല്  സ്വദേശി പിക് അപ്പ് ഡ്രൈവർ കെ.അഭിജിത്തിനെയാണ് 24, ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ. കെ .വി .മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.

സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോക്സോ കേസ്. പ്രതിയുടെ ഫോൺ പരിശോധിച്ച പോലീസ് സംഘത്തിന് ഇയാൾ നിരവധി പെൺകുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യുകയും അതിന്റെ  സ്ക്രീൻ ഷോട്ട് റെക്കോർഡ് ചെയ്ത തായും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തിയതിന് തെളിവുകളുണ്ട്.

LatestDaily

Read Previous

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി

Read Next

ഭാരത് പേ പുതിയ സിഎഫ്ഒ ആയി നളിൻ നേഗിയെ നിയമിക്കുന്നു