ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2700 കോടി രൂപ. ബിഹാരി ലാല്‍ എന്ന തൊഴിലാളിയുടെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും തുക നിക്ഷേപിച്ചത്. ഒരു നിമിഷംകൊണ്ട് അദ്ദേഹം കോടീശ്വരനായി. പക്ഷേ കണ്ണടച്ചു തുറക്കം മുന്നേ ആ പണം തിരിച്ചുപോവുകയും 126 രൂപയില്‍ എത്തുകയും ചെയ്തു.
രാജസ്ഥാനിലുള്ള ഒരു ഇഷ്ടിക ചൂളയിലാണ് ഇദ്ദേഹത്തിന് ജോലി. മഴക്കാലത്ത് ഇഷ്ടിക ചൂള പണി അടഞ്ഞുകിടക്കുന്നതിനാൽ ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തന്റെ വീട്ടില്‍ എത്തിയിരിയ്ക്കുകയാണ്. ദിലസം 600-800 രൂപ വരെയാണ് കൂലി കിട്ടുന്നത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലാണ് ഒറ്റ നിമിഷംകൊണ്ട് 2,700 കോടി രൂപ എത്തിയത്.