ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജിദ്ദ: അൽഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം.
അമേരിക്കയിലും സൗദി അറേബ്യയിലും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വം നൽകിയ ഭീകര നേതാക്കളിൽ ഒരാളായാണ് അൽ സവാഹിരിയെ കണക്കാക്കുന്നതെന്ന് റിപ്പോർട്ട്.
ഭീകരവാദത്തെ നേരിടുന്നതിനും ഉൻമൂലനം ചെയ്യുന്നതിനും ഉള്ള പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. നിരപരാധികളെ തീവ്രവാദ സംഘടനകളിൽ നിന്ന് സംരക്ഷിക്കുന്നതിന് എല്ലാ രാജ്യങ്ങളും ഒരു ചട്ടക്കൂടിനുള്ളിൽ സഹകരിക്കണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു.