പിരിച്ചുവിട്ട ഒഴിവിൽ വനിത കണ്ടക്ടർമാരെ ഇരുത്താൻ നീക്കം

കാസർകോട്:   മിനിസ്റ്റീരിയൽ  എം .പാനൽ ജീവനക്കാരായ  സ്ത്രീകളെ കാസർകോട്  കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും  പിരിച്ചുവിട്ടാൽ  , ആ ഒഴിവിൽ  വനിതാ  കണ്ടക്ടർമാരെ   കുടിയിരുത്താൻ   സി.ഐ.ടി.യു യൂണിയൻ ഗൂഢനീക്കം  നടത്തുന്നതായി  കാസർകോട്, കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി.  ഡിപ്പോകളിലെ  മിനിസറ്റീരിയൽ   ജീവനക്കാർ  വെളിപ്പെടുത്തി.

ജീവതത്തിൽ  നല്ല  നാളുകളെല്ലാം  കെ.എസ്.ആർ.ടി.സി ക്ക്  വേണ്ടി സമർപ്പിച്ച   തങ്ങളെ   ഇപ്പോൾ കരിമ്പിൻ ചണ്ടി  പോലെ   ദൂരെ  വലിച്ചെറിയാനുളള നീക്കത്തെ, ജീവൻ കൊടുത്തും  തങ്ങൾ നേരിടുക തന്നെ  ചെയ്യുമെന്ന്  ഇരു ഡിപ്പോകളിലും   പിരിച്ചു   വിടൽ   ഭീഷണിയുടെ  മുൾമുനയിൽ  നിൽക്കുന്ന  17  സ്ത്രീ ജീവനക്കാരും തുറന്നു  പറഞ്ഞു.

Read Previous

400 ജീവനക്കാരെ കെഎസ്്ആർടിസി വാക്കാൽ പിരിച്ചുവിട്ടു

Read Next

സുപ്രീംകോടതി ഉത്തരവുണ്ട്: ടി.കെ. രാജൻ