വീടുകളില്‍ ദേശീയപതാക ഉയർത്തുമ്പോൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുമ്പോൾ ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.

വീട്ടിൽ രാത്രിയിൽ ദേശീയ പതാക താഴ്ത്തേണ്ട ആവശ്യമില്ല. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം, അത് ബഹുമാനത്തോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുകൾ സംഭവിച്ചതോ, അശുദ്ധമോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല

മറ്റേതെങ്കിലും പതാകയോടൊപ്പം ഒരേ സമയം ഒരു കൊടിമരത്തിൽ ദേശീയപതാക ഉയർത്താൻ പാടില്ല. ദേശീയപതാക തലകീഴായി പ്രദർശിപ്പിക്കാൻ പാടില്ല. തോരണമായി ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Read Previous

ജീവിതച്ചെലവ് വർദ്ധിച്ചു; ജന്തർമന്തറിൽ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ സഹോദരൻ

Read Next

രാഹുലിനെ തോൽപ്പിക്കാൻ ലീഗ് ബിജെപിയ്ക്കൊപ്പം നിൽക്കില്ലെന്ന് കെഎം ഷാജി