ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: 2012 നും 2019 നും ഇടയിൽ 81 ചൈനീസ് പൗരൻമാർക്ക് ഇന്ത്യ വിട്ടുപോകാനുള്ള നോട്ടീസ് നൽകി. വിസാ നിബന്ധനകൾ ലംഘിച്ചതിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും 117 പേരെ ചൈനയിലേക്ക് തിരിച്ചയച്ചതായും 726 ചൈനക്കാരെ പട്ടികയിൽ ഉൾപ്പെടുത്തിയതായും കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. യാത്രാ രേഖകളുമായി ഇന്ത്യയിലേക്ക് വരുന്ന ചൈനീസ് പൗരൻമാർ ഉൾപ്പെടെ എല്ലാ വിദേശികളുടെയും വിശദാംശങ്ങൾ സർക്കാർ സൂക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചില വിദേശികൾ അവരുടെ വിസ കാലാവധി കഴിഞ്ഞിട്ടും മെഡിക്കൽ കാരണങ്ങൾ അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങൾ എന്നിവ കാരണം ഇന്ത്യയിൽ തങ്ങുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കേസുകളിൽ പിഴ ഈടാക്കുമെന്നും ആവശ്യമെങ്കിൽ വിസ കാലാവധി നീട്ടുമെന്നും നിത്യാനന്ദ് റായ് പറഞ്ഞു. 1946 ലെ ഫോറിനേഴ്സ് ആക്ട് പ്രകാരം വിസാ കാലാവധി കഴിഞ്ഞ ശേഷം ദുരുദ്ദേശ്യത്തോടെയോ അന്യായമായോ ഇന്ത്യയിൽ തങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാജ്യം വിടാൻ നോട്ടീസ് നൽകുകയും പിഴയും വിസ ഫീസും ഈടാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.