ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചു. നിയമനം നടന്ന് മണിക്കൂറുകൾക്കകം തന്നെ മന്ത്രിയും ശ്രീറാമിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്.

പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കിയത്. ഭരണകക്ഷിയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള നേതാക്കൾ നിയമനത്തിനെതിരെ രംഗത്തെത്തിയതിനെ തുടർന്നാണ് തീരുമാനം. അതേസമയം, മന്ത്രിയുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് ശ്രീറാമിനെ വകുപ്പിൽ നിയമിച്ചതെന്നാണ് സൂചന.

സി.പി.ഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പിന് കീഴിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ജനറൽ മാനേജരായി ശ്രീറാമിനെ നിയമിച്ച വിവരം മുതിർന്ന സി.പി.ഐ നേതാക്കൾ പോലും അറിഞ്ഞത് വാർത്ത പുറത്തു വന്നപ്പോഴാണ്. ശ്രീറാമിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്ന സാഹചര്യത്തിൽ നിയമനം തെറ്റായ സന്ദേശം നൽകുമെന്നാണ് മന്ത്രിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

K editor

Read Previous

‘ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളെ കുറിച്ച് ആശങ്ക വേണ്ട’

Read Next

സ്‌കൂൾ കലോത്സവം കോഴിക്കോട്ടും, കായിക മേള തിരുവനന്തപുരത്തും നടക്കും