ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യു.എ.ഇ: യു.എ.ഇ, ഐ.എച്ച്.ആർ ഫോക്കൽ പോയിന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഹുസൈൻ അബ്ദുൾ റഹ്മാന് ജോയിന്റ് സെക്രട്ടറി ശാലിനി ഭരദ്വാജ് കത്തയച്ചു.
മങ്കിപോക്സ് രോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളെ വ്യാപന സാധ്യത കുറയ്ക്കുന്നതിനായി വിമാനത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സിറ്റ് സ്ക്രീനിംഗ് കൂടുതൽ ഊർജിതമാക്കണമെന്ന് ഓഗസ്റ്റ് ഒന്നിന് അയച്ച കത്തിൽ ജോയിന്‍റ് സെക്രട്ടറി അഭ്യർത്ഥിച്ചു. “ആഗോള സമൂഹം മറ്റൊരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയുമായി പൊരുത്തപ്പെടുമ്പോൾ, അന്താരാഷ്ട്ര അതിർത്തികളിലൂടെ രോഗം വ്യാപിക്കുന്നത് ഒഴിവാക്കാൻ ഐഎച്ച്ആർ ഫോക്കൽ പോയിന്‍റുകൾ തുടർച്ചയായ ഏകോപനം നിലനിർത്തുകയും സുപ്രധാന വിവരങ്ങൾ പങ്കിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,” കത്തിൽ പറയുന്നു.
ഇതുവരെ, ഇന്ത്യയിൽ ആകെ എട്ട് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ നാലെണ്ണത്തിന് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വന്നതിന്‍റെ യാത്രാ ചരിത്രമുണ്ട്. “ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് മൂന്ന് കേസുകൾ ഇതിനകം തന്നെ മങ്കിപോക്സ് രോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു,” ജോയിന്‍റ് സെക്രട്ടറി കത്തിൽ പരാമർശിച്ചു.