വിഷ്ണുവിന്റെ തിരോധാനത്തിൽ സർക്കാർ ഇടപെട്ടു: എംഎൽഏ

കയ്യൂർ: കരിങ്കടലിലൂടെ ഉക്രെയിൻ തുറമുഖത്തേക്ക് യാത്ര പുറപ്പെട്ട ജയ്അജയ് ചരക്കു  കപ്പലിൽ കാണാതായ കയ്യൂരിലെ പള്ളിക്കീൽ കുമാരന്റെ മകൻ വിഷ്ണുവിന്റെ തിരോത്ഥാനത്തിൽ കേരളസർക്കാർ  സമയോജിതമായി  ഇടപെട്ടുവെന്ന് എം. രാജഗോപാലൻ എംഎൽഏ ലേറ്റസ്റ്റിനോട് പറഞ്ഞു.

തിരോധാനം ശ്രദ്ധയിൽപ്പെട്ടയുടൻ താൻ  മുഖ്യമന്ത്രിയെ വിളിക്കുകയും,  കപ്പൽ കമ്പനി അധികൃതരുമായി  സിക്രട്ടറിയേറ്റിൽ നിന്ന് മുഖ്യമന്ത്രിയുടെ പിഎസ്.രവീന്ദ്രൻ കപ്പൽ കമ്പനി അധികൃതരുമായി ബന്ധപ്പെടുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. വിഷ്ണു ജോലി ചെയ്യുന്ന ജയ്അജയ് കപ്പലിൽ ജീവനക്കാരുടെ കാര്യങ്ങൾ നോക്കുന്ന യൂണിയൻ പ്രതിനിധി അമ്പലത്തറ സ്വദേശി അനിലുമായി ബന്ധപ്പെടുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവെന്ന് എംഎൽഏ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശാനുസരണം ഇന്ന് രാവിലെ വിഷ്ണുവിന്റെ പിതാവ് പള്ളിക്കീൽ കുമാരന്റെ, സ്വന്തം  മകനെ കണ്ടെത്തണമെന്നുള്ള  അപേക്ഷ തയ്യാറാക്കി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് എംഎൽഏ വെളിപ്പെടുത്തി.

തേജസ്വിനി പുഴയോരത്ത് താമസിക്കുന്ന നിർദ്ദനകുടുംബത്തിൽപ്പെട്ട സ്വന്തം മകന്റെ തിരോധാനത്തിൽ കുടുംബം മനംനൊന്ത് കഴിയുകയാണെന്നും പിതാവ് പള്ളിക്കീൽ കുമാരൻ മുഖ്യമന്ത്രിക്ക് കൈമാറിയ സന്ദേശത്തിൽ അപേക്ഷിച്ചു.

LatestDaily

Read Previous

ഐഫോൺ തുറന്നില്ലെങ്കിലും ഭർത്താവിനും കാമുകനുമെതിരെ കേസ്സെടുക്കാം

Read Next

കയ്യൂർ യുവാവിനെ കരിങ്കടലിൽ കാണാതായി