ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 12 ആയി. കണ്ണൂർ നെടുംപുറംചാലിൽ ഉരുൾപൊട്ടലിൽ കാണാതായ ചന്ദ്രന്‍റെ (55) മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വെള്ളറ കോളനിയിലെ രണ്ടര വയസുകാരി നുമ തസ്ലിൻ, വെള്ളറ കോളനിയിലെ രാജേഷ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.

വെള്ളറയിൽ മണ്ണാളി ചന്ദ്രനെ ഇന്നലെ ഉരുൾപൊട്ടലിൽ കാണാതായിരുന്നു. അദ്ദേഹത്തിന്‍റെ വീട് പൂർണ്ണമായും തകർന്നു. ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.

നെടുംപുറംചാലിലെ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സായ ചെങ്ങന്നൂർ സ്വദേശി നദീറയുടെ മകളാണ് രണ്ടര വയസുകാരി നുമ തസ്ലിൻ. വെള്ളത്തിന്‍റെ ഇരമ്പൽ കേട്ട് പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. നദീറയുടെ കൈയിലെ കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോകുകയായിരുന്നു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

K editor

Read Previous

ഗുജറാത്തി യുവാക്കൾക്കെതിരെ അനേഷണത്തിന് ഉത്തരവിട്ട് യു.എസ് കോൺസുലേറ്റ്

Read Next

ചാലിങ്കാൽകൊല: പോലീസ് ബംഗളൂരുവിൽ