10 ജില്ലകളിൽ റെഡ് അലർട്ട്; ശബരിമല യാത്രയ്ക്കു വിലക്കില്ല

തിരുവനന്തപുരം: ഓഗസ്റ്റ് 2 മുതൽ 5 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും ഓഗസ്റ്റ് 2 മുതൽ 4 വരെ ഒറ്റപ്പെട്ട കനത്ത / അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമല നട നാളെ നിറപുത്തരി ചടങ്ങിനായി തുറക്കും. ശബരിമല നിരുപുത്തരി ഉത്സവം, ആറൻമുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ തടസ്സപ്പെടാതിരിക്കാൻ കാലാവസ്ഥ കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

K editor

Read Previous

കുവൈറ്റിൽ മയക്കുമരുന്ന് കടത്തിയ പ്രവാസികൾക്ക് വധശിക്ഷ

Read Next

50 കോടി താന്‍ ഇല്ലാത്തപ്പോള്‍ വച്ചതെന്ന് നടി, തന്റേതല്ലെന്ന് മുന്‍ മന്ത്രിയും