പാപ്പന് ശേഷം സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപി നായകനാകുന്ന മേ ഹൂം മൂസ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലപ്പുറം മാലൂർ സ്വദേശിയായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിരവധി രാജ്യങ്ങളിലൂടെയും നഗരങ്ങളിലൂടെയും മൂസയുടെ 20 വർഷം നീണ്ട യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്‍റെ സി.ജെ. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ റോയിയും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്വ, ജോണി ആന്‍റണി, സലിം കുമാർ എന്നിവരും അഭിനയിക്കുന്നു.

കേരളത്തിൽ കൊടുങ്ങല്ലൂർ , മലപ്പുറം, പാലക്കാട്, ജയ്പൂർ , അമൃത്സർ , വാഗാ അതിർത്തി, ഗുജറാത്ത്, ബീഹാർ , ഡൽഹി, കശ്മീർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. രൂപേഷ് റെയ്നയാണ് തിരക്കഥാകൃത്ത്. ശ്രീനാഥ് ശിവശങ്കരനാണ് സംഗീത സംവിധായകൻ. ഗാനരചന: സജ്ജാദ്, റഫീഖ് അഹമ്മദ്, ബി.കെ.ഹരിനാരായണൻ.

Read Previous

ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾ; കേരളത്തിലെ പുതിയ ബിസിനസ് അവസരങ്ങൾ

Read Next

കോമണ്‍വെല്‍ത്ത് ഗെയിംസ്‌; പോയിന്റ് പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത്