കെഎസ്ആർടിസി ഏറ്റെടുക്കില്ല; സർക്കാറിന്റെ നിലപാട് ഹൈക്കോടതിയിൽ വ്യക്തമാക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 50 കോടി രൂപ നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കെ.എസ്.ആർ.ടി.സിയുടെ ശമ്പളവിതരണത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ശമ്പളം മാനേജ്മെന്‍റ് നൽകണമെന്നും സർക്കാർ 50 കോടി രൂപ നൽകിയെന്നുമുള്ള നിലപാട് സർക്കാർ ആവർത്തിച്ചു.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ഓണക്കാലം പരമാവധി പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി. ഓണക്കാലമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്ത് അന്തർസംസ്ഥാന സർവീസുകളിൽ ഫ്ളെക്സി ചാർജ് ഈടാക്കാൻ നിർദേശം നൽകി ഉത്തരവിറക്കിയത്. എസി സർവീസുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 20 ശതമാനം അധികം ഈടാക്കാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്.

K editor

Read Previous

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി

Read Next

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കാൻ നിർദേശം