മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി

ചാലക്കുടി: ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കാട്ടിലേക്ക് പ്രവേശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന ചാലക്കുടി പുഴയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് ആന ചാലക്കുടി പുഴയിൽ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന

ആദ്യം നിന്നിരുന്ന ഒരു ചെറിയ തുരുത്തിൽ നിന്ന് കാടിനോട് അൽപം അടുത്തുള്ള ഒരു തുരുത്തിലേക്ക് ആന നീങ്ങിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങി. ഇപ്പോൾ ആന വനത്തിനുള്ളിൽ പ്രവേശിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.

ആനയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. ജനവാസ മേഖലയിൽ എണ്ണപ്പനകൾ തിന്നാനെത്തിയ കാട്ടാനക്കൂട്ടത്തിൽ പെട്ട ആനയാണിതെന്ന് നാട്ടുകാർ പറഞ്ഞു.

Read Previous

സൗദിയിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകാൻ ഇനി ലൈസൻസ്‌ നിർബന്ധം

Read Next

കെഎസ്ആർടിസി ഏറ്റെടുക്കില്ല; സർക്കാറിന്റെ നിലപാട് ഹൈക്കോടതിയിൽ വ്യക്തമാക്കി