ഓൺലൈൻ ക്ലാസ്സിന് യുകെജി ഫീസ് ₨ 9500

നീലേശ്വരം: കോവിഡ് വ്യാപനം മൂലം അടച്ചിട്ട കോൺവെന്റ് സ്കൂളിൽ പഠിച്ചിരുന്ന  യുകെജി വിദ്യാർത്ഥിയുടെ ഈ അധ്യയനവർഷ സ്കൂൾ ഫീസ് 9500 രൂപ അടക്കാൻ സ്കൂൾ പ്രിൻസിപ്പൽ രക്ഷിതാക്കൾക്ക് നോട്ടീസയച്ചു.

യുകെജി കുട്ടികൾക്ക് യഥാർത്ഥത്തിൽ ഓൺലൈൻ ക്ലാസ്സ് കൊണ്ട് ഒരു പ്രയോജനവുമില്ല.

യുകെജി കുട്ടികളാരും ഓൺലൈനിൽ ടിവിക്ക് മുന്നിലിരിക്കുന്നില്ലെങ്കിലും, കോൺവെന്റ് സ്കൂൾ അവരിൽ നിന്ന് കൃത്യമായി ഫീസ് പിരിക്കാനുള്ള നീക്കത്തിലാണ്.

യുകെജി മൊത്തം ഫീസ് 9500 ആണ്. ഇതിൽ ആദ്യതവണ 3500 അടക്കണം. രണ്ടാംതവണ 3200 ഉം, മൂന്നാം തവണ 2800 രൂപയും അടക്കാനാണ് പ്രിൻസിപ്പൽ കത്തയച്ചിട്ടുള്ളത്.

വെള്ളരിക്കുണ്ടിലുള്ള സെന്റ് എലിസബത്ത് കോൺവെന്റ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മേലേപ്പറമ്പിൽ ഒപ്പിട്ടയച്ച കത്ത് ഈ കോൺവെന്റ് സ്കൂളിൽ പഠിക്കുന്ന യുകെജി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കൈപ്പറ്റിയിട്ടുണ്ട്.

LatestDaily

Read Previous

ലേറ്റസ്റ്റിന് നോട്ടീസയക്കാൻ സാവിത്രിയിൽ സമ്മർദ്ദം

Read Next

സീറോഡ് ലൈംഗീക പീഡനം: 8 പ്രതികൾ