രണ്ടിടങ്ങളിൽ നിന്നായി 14.13 ഗ്രാം എം.ഡി.എം.ഏ പിടികൂടി

ബേക്കൽ : ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ 14.13 ഗ്രാം എം.ഡി.എം.ഏ പിടികൂടി. ഇന്ന് പുലർച്ചെ ചേറ്റുകുണ്ട്, ഉദുമ പടിഞ്ഞാർ എന്നിവിടങ്ങളിൽ ബേക്കൽ പോലീസ് നടത്തിയ പരിശോധനയിലാണ് മാരക രാസലഹരി മരുന്നായ എം.ഡി.എം.ഏ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ 1.30 മണിക്ക് ബേക്കൽ എസ്.ഐ എം. രജനീഷ് ചേറ്റുകുണ്ടിൽ നടത്തിയ പരിശോധനയിലാണ് കൊളവയൽ ഇഖ്ബാൽ നഗർ പുതിയ പുരയിൽ ഹൗസിൽ സുഹറയുടെ മകൻ പി.പി. നിസാമുദ്ദിനെ 32, 10.7 ഗ്രാം എം.ഡി.എം.ഏയുമായി പിടികൂടിയത്.

ഇന്ന് പുലർച്ചെ 3.05 ന് ഉദുമ പടിഞ്ഞാറിൽ നടത്തിയ പരിശോധനയിൽ തളങ്കര കുന്നിൽ നുസ്രത്ത് നഗറിലെ ഉസ്മാന്റെ മകൾ മുഹമ്മദ് ഷമ്മാസിനെയും 3.05 ഗ്രാം എം.ഡി.എം.ഏയുമായി ബേക്കൽ പോലീസ് പിടികൂടി. ഇരുവർക്കുമെതിരെ ബേക്കൽ പോലീസ് കേസെടുത്തു.

LatestDaily

Read Previous

ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ്  പോലീസ് കാവലില്‍ ചികിത്സയിൽ

Read Next

കണ്ണൂരിൽ വിവാഹത്തിന് നാല് പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം നൽകി; സേനയിൽ അമർഷം