ബൈക്കിലെത്തി മാല കവർന്നു

പയ്യന്നൂര്‍ : ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക്  ഭര്‍ത്താവിനോടൊപ്പം പോവുകയായിരുന്ന  വീട്ടമ്മയുടെ മൂന്നേകാല്‍ പവന്റെ മാല കവര്‍ന്നു. ഇന്ന് പുലർച്ചെ 3.15 ഓടെ പാലക്കുന്ന് പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. കരിവെള്ളൂർ പാലക്കുന്നിലെ നിർമ്മാണ തൊഴിലാളിയും കരിവെള്ളൂർ ബസാറിൽ കടല വ്യാപാരവും നടത്തി വരുന്ന കെ.

രാഘവന്റെ ഭാര്യ പി.വി.അമ്മിണിയുടെ 60,  മാലയാണ് കവർന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കണ്ണൂരിലെത്തിയ ഇരുവരും പുലർച്ചെ കൊല്ലൂരിലേക്കുള്ള കെ.എസ്.ആർ.ടി.ബസിൽ പാലക്കുന്ന് ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് പോകവെ പിന്നാലെ കൂടിയ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവര്‍ന്നത്.

പുലർച്ചെ ദമ്പതികൾ ഇരുട്ടിൽ നടന്നു പോകുന്നത് കണ്ട് പിന്നാലെ ബൈക്കിലെത്തിയ സംഘം മൊബൈല്‍ ടോര്‍ച്ചിലെ വെളിച്ചം കാണിച്ചു കൊടുക്കുകയുമായിരുന്നു. ബാഗിലുണ്ടായിരുന്ന ടോര്‍ച്ചെടുക്കാന്‍ കുനിയുന്നതിനിടെയാണ് വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ച് തൊട്ടകലെ കാത്തുനില്‍ക്കുകയായിരുന്ന ബൈക്കില്‍ കയറി മോഷ്ടാക്കൾ അതിവേഗം രക്ഷപ്പെട്ടത്. തുടർന്ന്പയ്യന്നൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LatestDaily

Read Previous

പൊരിച്ച കോഴിയിൽ പുഴു; ഹോട്ടലിനെതിരെ പ്രതിഷേധം കടുത്തു

Read Next

യുവാവ് അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു