മുഖം മിനുക്കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: സമൂഹത്തിലെ സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി രൂപകല്‍പന ചെയ്തത്.

നിലവിലെ ജില്ലാ ആശുപത്രികളിലെ ഒ പി, അത്യാഹിത വിഭാഗങ്ങളിലെ തിരക്ക്, ഭൗതിക സാഹചര്യങ്ങളില്‍ ഉള്ള കുറവ്, സേവനങ്ങളിലെ ഗുണമേന്മയിലുള്ള അപര്യാപ്തത എന്നിവ മറികടക്കാനാണ് ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി  1.33കോടി രൂപയുടെ ഒ പി ഡി ട്രാന്‍സ്ഫോര്‍മേഷന്‍ സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ചു. ഇതിന്റെ വൈദ്യുതീകരണത്തിന് നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 

ഫാര്‍മസിയും വിപുലീകരിച്ചു. ഇതിലൂടെ ജില്ലാ ആശുപത്രിയില്‍ കാലാകാലങ്ങളിലുള്ള ഒ പി യിലും ഫാര്‍മസിയിലുമുള്ളതിരക്ക് കുറയ്ക്കാനാകും. കൂടാതെ നബാര്‍ഡ് ഫണ്ടില്‍ നിർമ്മിച്ച പുതിയ ബില്‍ഡിങിലേക്കുള്ള ഫര്‍ണിച്ചറുകളും ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലാ ആശുപത്രിക്ക് ലഭ്യമായി.

ജില്ലാ ആശുപത്രിയില്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തസ്തികകള്‍ അനുവദിക്കുകയും ചെയ്തു.

ജൂനിയര്‍ കണ്‍സള്‍റ്റന്റ് മെഡിസിന്‍, ജൂനിയര്‍കണ്‍സള്‍റ്റന്റ് ബ്ലഡ് ബാങ്ക്, ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഡെന്റല്‍, ജൂനിയര്‍കണ്‍സള്‍റ്റന്റ് ജനറല്‍ മെഡിസിന്‍, ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഗൈനിക്, റെസ്പിരിയറ്ററി കണ്‍സള്‍റ്റന്റ്, കാഷ്വാലിറ്റിമെഡിക്കല്‍ ഓഫീസര്‍, ഫര്‍മസിസ്റ്റ്, റേഡിയോ ഗ്രാഫര്‍, ഇ സി ജി ടെക്നിഷന്‍, എക്സ്റേ അറ്റന്‍ഡര്‍ എന്നി തസ്തികകള്‍ ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലാശുപത്രിക്ക് ലഭിച്ചു.

അസിസ്റ്റന്റ് ഡയറക്ടര്‍, കണ്‍സള്‍റ്റന്റ് അനസ്തേഷ്യ, ഡയാലിസിസ് ടെക്‌നീഷന്‍, മെഡിക്കല്‍ റെക്കോര്‍ഡ് അറ്റെന്‍ഡര്‍ എന്നീ പോസ്റ്റുകളും പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്.

LatestDaily

Read Previous

മടിക്കൈ പത്രസമ്മേളനം കണ്ണിൽ പൊടിയിടൽ

Read Next

വിശുദ്ധ ഹജ്ജിന്റെ തിരുക്കർമ്മങ്ങൾക്ക് നാളെ തുടക്കം