‘ഒരു നാള്‍ ഇന്ത്യയിലും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആളുകള്‍ ഇരച്ചുകയറും’

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സമാനതകളുണ്ടെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ശ്രീലങ്കയിൽ കാണുന്നതുപോലെ ഒരു ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിഷേധ സൂചകമായി ആളുകൾ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും ഒവൈസി പറഞ്ഞു.

പാർലമെന്‍ററി ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ഈ സാഹചര്യങ്ങൾ അവിടെയുമുണ്ട്. ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ആളുകൾ അതിക്രമിച്ചുകയറിയതുപോലെ ഒരു ദിവസം ആളുകൾ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും ഒവൈസി പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രത്തെ വിമർശിച്ച ഒവൈസി, ഹിന്ദു-മുസ്ലീം രാഷ്ട്രീയം കാരണം രാജ്യത്ത് ഒരു സമുദായം മാത്രമാണ് തോറ്റിട്ടുള്ളതെന്നും അതാണ് മുസ്ലീങ്ങളെന്നും പറഞ്ഞു. മതത്തിന്‍റെയും പ്രത്യയശാസ്ത്രത്തിന്‍റെയും പേരിൽ ചില ഘടകങ്ങൾ രാജ്യത്ത് സംഘർഷം സൃഷ്ടിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരത്തെ പറഞ്ഞിരുന്നു. ഈ ഘടകങ്ങളുടെ പേരെടുത്ത് പറയണമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.

K editor

Read Previous

അഭിമാന നേട്ടം; ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണം നേടി അചിന്ത ഷിയോളി

Read Next

ചെസ് ഒളിമ്പ്യാഡിന്റെ നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന്