ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് രോഗവ്യാപനം ശക്തമായതിനെ തുടർന്ന് സർക്കാർ ഓഫീസുകൾക്ക് പുറമെ പോലീസ് സ്റ്റേഷനുകൾക്കകത്തും പരാതിക്കാർക്ക് പ്രവേശനമില്ല.
പരാതിക്കാർക്ക് ഇനിയൊരറിയിപ്പ് വരെ നേരിട്ട് പോലീസ് സറ്റേഷനകത്ത് കയറാൻ പറ്റില്ല.
പരാതികൾ അതാത് പോലീസ് സ്റ്റേഷൻ ഇ-മെയിലുകളിൽ അയക്കണം. പരാതികൾ നേരിട്ട് സ്വീകരിക്കില്ല. ഇനി പരാതിയുമായി പോലീസ് സ്റ്റേഷനുകളിലെത്തിയാൽത്തന്നെ ആ പരാതി സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രധാന കവാടത്തിന് പുറത്ത് ഒരുക്കിയിട്ടുള്ള കാർഡ്ബോർഡ് പെട്ടിയിൽ നിക്ഷേപിക്കണം.
അങ്ങനെ നിക്ഷേപിക്കുന്ന പരാതികൾ സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ ശേഖരിച്ചു കൊണ്ടുപോയി സ്റ്റേഷനകത്തിരിക്കുന്ന പോലീസ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവർക്ക് നൽകിയ ശേഷം ആവശ്യമാണെങ്കിൽ മാത്രം പരാതിക്കാരെ സ്റ്റേഷനകത്തേക്ക് വിളിപ്പിക്കും. ഇന്നലെ മുതൽ മിക്ക പോലീസ് സ്റ്റേഷനുകളിലും ഈ രീതിയിലുള്ള പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട് . ഹൊസ്ദുർഗ്ഗ് പോലീസിന്റെ ഇ-മെയിൽ ഇതാണ്. sihsdpo@gmail.com