സംയുക്ത ജമാഅത്ത് കെട്ടിടം നിർമ്മിച്ചത് എം.ബി. മൂസ്സാഹാജി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്തിന് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് കാഞ്ഞങ്ങാട്ടെ പരേതനായ ചിത്താരി  മല്ലമ്പലത്ത് മൂസ്സാഹാജി.

1985-ൽ മൂസ്സാഹാജി സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട് പദവിയിലിരുന്നപ്പോഴാണ് പരേതനായ കല്ലട്ര അബ്ദുൾഖാദർ ഹാജി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദാനം ചെയ്ത ഭൂമിയിൽ സംയുക്ത ജമാഅത്തിന് വേണ്ടി കെട്ടിടം നിർമ്മിച്ചത്. ഒരേക്കറോളം ഭൂമി കല്ലട്ര അബ്ദുൾ ഖാദർ ഹാജി എൺപതുകളിൽ സ്ഥലത്ത് പള്ളി പണിയാനും മറ്റുമായി ദാനം ചെയ്തിരുന്നു.

ഇപ്പോൾ ഈ കെട്ടിടത്തിന് ഈയിടെ അന്തരിച്ച സംയുക്ത മുസ്്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മെട്രോ മുഹമ്മദ് ഹാജിയുടെ പേര് നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത ജമാഅത്ത് ഓഫീസ് ഭാരവാഹികളുടെ യോഗമാണ് തീരുമാനിച്ചത്. യോഗ തീരുമാനം പത്രങ്ങളിൽ അച്ചടിച്ചു വരികയും ചെയ്തു.

സ്ഥലം ദാനം ചെയ്തത് കല്ലട്ര അബ്ദുൾ ഖാദർ  ഹാജിയും, കെട്ടിടം നിർമ്മിച്ചത് എം.ബി. മൂസ്സാഹാജിയുമായതിനാൽ, ഇവരിൽ ആരുടെയെങ്കിലും പേരാണ് സംയുക്ത ജമാഅത്ത് കെട്ടിടത്തിന് നൽകേണ്ടതെന്നാണ് സംയുക്ത ജമാഅത്തിൽ നിലവിലുള്ള ഭൂരിഭാഗം പേരുടെയും അഭിപ്രായം

ഇതിനെല്ലാം പുറമെ സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ടായി ഏ.ഹമീദ് ഹാജിയെ തെരഞ്ഞെടുക്കാൻ പത്തിൽ താഴെ വരുന്ന ഓഫീസ് ഭാരവാഹികൾക്ക് അധികാരവുമില്ല.

പ്രസിഡണ്ടിന്റെ നിര്യാണത്തിൽ ഒഴിവു വന്ന പദവിയിൽ ആക്ടിംഗ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണമെങ്കിൽപ്പോലും അത്യാവശ്യം സംയുക്ത  ജമാഅത്ത് നിർവ്വാഹക സമിതിയെങ്കിലും വിളിച്ചു ചേർക്കേണ്ടത് അനിവാര്യമാണ്. ഏ. ഹമീദ് ഹാജിയെ ഓഫീസ് ഭാരവാഹികൾ യോഗം ചേർന്ന് ആക്ടിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത നടപടി സംയുക്ത ജമാഅത്തിന്റെ ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും,  അഭിപ്രായമുയർന്നു.

ഏ. ഹമീദ് ഹാജി ആക്ടിംഗ് പ്രസിഡണ്ടായി ചുമതലയേറ്റ ഉടൻ എടുത്ത മറ്റൊരു തീരുമാനം നിർദ്ധന മുസ്്ലീം കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹത്തിന് വർഷംന്തോറും സംയുക്ത ജമാഅത്ത് നൽകി വരുന്ന ഒരു ലക്ഷം രൂപ ഒന്നേകാൽ ലക്ഷം രൂപയാക്കി ഉയർത്തിയതാണ്.ഈ തീരുമാനം ഫലത്തിൽ തിരിച്ചടിച്ചത് പരേതനായ മെട്രോ മുഹമ്മദ് ഹാജിയുടെ നേർക്കാണ്.

കാരണം മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷ പദവിയിലിരുന്നപ്പോൾ, അദ്ദേഹത്തിന് സാധിക്കാത്ത കാര്യം ഏ. ഹമീദ് ഹാജി അധികാരമേറ്റയുടൻ നടപ്പിലാക്കിയെന്ന രീതിയിലാണ്  നാട്ടിൽ മുസ്്ലീം സമൂഹം മേൽ തീരുമാനത്തെ കാണുന്നത്. ഈ തീരുമാനവും ആക്ടിംഗ് പ്രസിഡണ്ടിന്റെ പ്രതിഛായയ്ക്ക് തുടക്കത്തിൽ തന്നെ മങ്ങലേൽപ്പിച്ചു.

LatestDaily

Read Previous

ബശീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

Read Next

പോലീസ് സ്റ്റേഷനകത്ത് പ്രവേശനമില്ല