യുഏഇയിലേക്ക് തിരികെ പോകുന്നവർക്ക് മെഡിക്കൽ പരിശോധനയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ

കാഞ്ഞങ്ങാട്: യുഏഇയിലേക്ക് തിരികെ പോകുന്നവർക്ക് കോവിഡ് ബാധയില്ലെന്ന പരിശോധനയ്ക്കും റിപ്പോർട്ട് നൽകുന്നതിനും കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ പ്യൂമർ െഹൽത്ത് ലാബിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളെയാണ് പരിശോധനക്കായി അംഗീകരിച്ചിട്ടുള്ളത്.

നേരത്തെയിത് കോഴിക്കോടും പാലക്കാട്ടും മാത്രമായിരുന്നു. കേരളത്തിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് യുഏഇ ആരോഗ്യവകുപ്പ് കേരളത്തിൽ കൂടുതൽ പരിശോധനാകേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയത്.

കാസർകോട് ജില്ലയിൽ നിന്നുള്ളവർ 8089161666 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലും പരിശോധന കേന്ദ്രങ്ങളുണ്ട്.

LatestDaily

Read Previous

കുറ്റക്കാരനായി ഫ്രെയിം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല, വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു: അഹാന

Read Next

ബശീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ