മടിക്കൈയിൽ ജാതിരാഷ്ട്രീയമില്ലെന്ന് പത്രസമ്മേളനത്തിൽ സിപിഎം

കാഞ്ഞങ്ങാട്:  മടിക്കൈ പഞ്ചായത്തിൽ ജാതിരാഷ്ട്രീയമുണ്ടെന്ന ലേറ്റസ്റ്റ് പത്രത്തിന്റെആരോപണം അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതാക്കൾ വെളിപ്പെടുത്തി.

പ്രസ്സ്ഫോറത്തിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് ചേർന്ന പത്രസമ്മേളനത്തിലാണ് ലേറ്റസ്റ്റ് വാർത്തകൾക്കെതിരെ സിപിഎം  പ്രാദേശിക നേതാക്കൾ പുതിയവെളിപ്പെടുത്തലുമായി രംഗത്തു വന്നത്. നായർ വനിതയെ മടിക്കൈ പഞ്ചായത്തിൽ ഇത്തവണ അധ്യക്ഷ പദവിയിലേക്കുയർത്താനുള്ള നീക്കം സംബന്ധിച്ച്  ലേറ്റസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇത്തരം ഒരു ആലോചന പാർട്ടിയിൽ നടന്നിട്ടെല്ലെന്നാണ് സിപിഎം പ്രാദേശിക നേതാക്കളുടെ അഭിപ്രായം. പഞ്ചായത്ത് പ്രസിഡണ്ടിനെ തീരുമാനിക്കുന്നതിൽ കഴിവാണ് മാനദണ്ഡമെന്നും പത്രസമ്മേളനത്തിൽ  സിപിഎം വ്യക്തമാക്കി.

മടിക്കൈ സിപിഎമ്മിൽ ചേരികൾ  ഉടലെടുത്തുെവന്ന  ആരോപണം തീർത്തും തെറ്റാണെന്നും ഇതിന്പിന്നിൽ  പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നും പത്രസമ്മേളനത്തിൽ സംബന്ധിച്ച മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരൻ പറഞ്ഞു.

മടിക്കൈ സിപിഎമ്മിനെക്കുറിച്ചു പ്രചാരണങ്ങൾ പാർട്ടി പ്രവർത്തകർ വിശ്വസിക്കില്ലെന്ന് പ്രഭാകരൻ അവകാശപ്പെട്ടു. മടിക്കൈ എൽസി സിക്രട്ടറി ബി. ബാലൻ, ബേബി ബാലകൃഷ്ണൻ, ബങ്കളം വി. പ്രകാശൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം. രാജൻ എന്നിവർ സംബന്ധിച്ചു.

Read Previous

ചെറുവത്തൂരിൽ യു.ഡി.എഫ് അംഗത്വ തർക്കം

Read Next

കൊടും വേനലില്‍ വൈദ്യുതി മുടങ്ങിയ ക്യാമ്പില്‍ മലയാളികളുള്‍പ്പെടെ 200ലധികം തൊഴിലാളികള്‍