ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയിൽ, ഐ വിഭാഗത്തിൽപ്പെട്ട ബ്ലോക്ക് കോൺഗ്രസ് നേതാവിനെ ഉൾപ്പെടുത്തിയതിൽ ലീഗിന് അമർഷം.
പഞ്ചായത്തിൽ ലീഗും ബ്ലോക്ക് കോൺ നേതാവും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് അമർഷത്തിന് കാരണം.
കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ നടന്ന യു.ഡി.എഫ് യോഗത്തിലാണ് ഘടക കക്ഷി കളിൽപ്പെട്ടവർ അവരുടെ പ്രതിനിധികളെ പ്രഖ്യാപിച്ചത്. 22 അംഗ യുഡിഎഫ് കമ്മിറ്റിയിൽ ലീഗിന്റെ 8 പ്രതിനിധികളും, കോൺഗ്രസ് ഏ.ഐ വിഭാഗത്തിലെ 12 പേരും സിഎം പിയുടെ 2 പ്രതിനിധികളുമാണുള്ളത്.
കോൺഗ്രസിന്റെ 12 പ്രതിനിധികളിൽ 6 പേർ ഐ വിഭാഗത്തിൽപ്പെട്ടവരും, 6 പേർ ഏ വിഭാഗത്തിൽപ്പെട്ടവരുമാണ്. ഇവരിൽ കോൺഗ്രസ് ഐ വിഭാഗത്തിലുള്ള ടി. പ്രജീപും ഉൾപ്പെടും.
ഇദ്ദേഹം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സിക്രട്ടറിയാണ്. പൗരത്വ ബില്ലിനെതിരെ യൂഡിഎഫ് നടത്തിയ സമരങ്ങളോടനുബന്ധിച്ച് ടി.പ്രദീപൻ തുരുത്തി ജമാഅത്ത് കമ്മിറ്റി പതിച്ച പോസ്റ്ററിന് മുകളിൽ പൗരത്വ സമര പോസ്റ്റർ ഒട്ടിച്ചതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു.
കോൺഗ്രസ് നേതൃത്വത്തെ ലീഗ് ഈ സംഭവമറിയിക്കുകയും, പാർട്ടി പ്രദീപനോട് വിശദീകരണമാവശ്യപ്പെടുകയും ചെയ്തിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രദീപൻ ക്ഷമാപണം നടത്തിയിരുന്നെങ്കിലും, പോസ്റ്റർ വിഷയത്തിൽ അമർഷം തീരാത്ത ലീഗ് യുഡിഎഫ് യോഗത്തിൽ പ്രദീപനോടുള്ള കണക്ക് തീർക്കുകയായിരുന്നു.
അതേസമയം , ടി. പ്രദീപനെ യുഡിഎഫ് കമ്മിറ്റിയിലുൾപ്പെടുത്തിയതിൽ ഏ.വിഭാഗവും പ്രതിഷേധവുമായി രംഗത്തുണ്ട്. സ്വന്തം ബൂത്ത് നമ്പറോ, വാർഡ് നമ്പറോ, വോട്ടർമാരുടെ കണക്കോ അരിയാത്തയാളാണ് പ്രദീപനെന്നാണ് ലീഗിന്റെയും, കോൺഗ്രസ് ഐ വിഭാഗത്തിന്റെ ആരോപണം.
ടി. പ്രദീപനെ യുഡിഎഫ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന ലീഗിന്റെയും, കോൺഗ്രസ് ഏ വിഭാഗത്തിന്റെയും ആവശ്യം പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞാണ് യുഡിഎഫ് ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയോഗം പിരിഞ്ഞത്.
ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഫൈസൽ, ഡിസിസി ജനറൽ സിക്രട്ടറി, കെ.വി. സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസത്തെ യുഡിഎഫ് കമ്മിറ്റി യോഗം നടന്നത്. കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.നാരായണനുമായി ചെറുവത്തൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റിക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മറന്നാണ് ലീഗ് യുഡിഎഫ് യോഗത്തിൽ സംബന്ധിച്ചത്.
ടി.പ്രദീപിനെ ചെറുവത്തൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയിലുൾപ്പെടുത്തിയത് പുനഃപരിശോധിച്ചില്ലെങ്കിൽ പഞ്ചായത്തിൽ ലീഗ്-കോൺഗ്രസ് ബന്ധം വീണ്ടും വഷളാകുമെന്ന് ഒരു വിഭാഗം വെളിപ്പെടുത്തി.