പോലീസ് ബസ്സിൽ നാലാൾക്ക് കോവിഡ്

ചന്തേര: ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് നിത്യവും കാലത്ത് 7 മണിക്ക് കാസർകോട്ടേക്ക് പോകുന്ന പ്രത്യേക പോലീസ് ബസ്സിലെ നാല് പോലീസുകാർക്ക്  കോവിഡ്.

കുമ്പള കോസ്റ്റൽ പോലീസിൽ സേവനമനുഷ്ടിക്കുന്ന പിലിക്കോട് സ്വദേശി, കാസർകോട് ഏആർ ക്യാമ്പിലുള്ള ഒരു പോലീസുദ്യോഗസ്ഥൻ, കുമ്പള  പോലീസ് സ്റ്റേഷനിലെ പയ്യന്നൂർ സ്വദേശികളായ രണ്ടു പോലീസുദ്യോഗസ്ഥർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗബാധിതരായ 4 പേരും എല്ലാ ദിവസവും കാലത്ത് ചന്തേര -ടു- കാസർകോട് പോലീസ് ബസ്സിൽ പതിവുയാത്രക്കാരാണ്.

ജില്ലാ ആസ്ഥാനത്തടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ നിത്യവും ഡ്യൂട്ടിക്ക് കയറേണ്ട പയ്യന്നൂർ മുതലുള്ള പോലീസുദ്യോഗസ്ഥരെ കുത്തിനിറച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഈ പോലീസ് ബസ്സ് കഴിഞ്ഞ ഒരു മാസമായി കാസർകോട്ടേക്ക് യാത്ര ചെയ്യുന്നത്.

ഈ പോലീസ് ബസ്സിൽ പോലീസുദ്യോഗസ്ഥരെ കുത്തി നിറച്ച് സാമൂഹിക അകലം പാലിക്കാതെയുള്ള യാത്ര ലേറ്റസ്റ്റ് പുറത്തുവിട്ടിട്ടും അധികൃതരുടെ കണ്ണ് തുറന്നിരുന്നില്ല.

ഇപ്പോൾ പോലീസ് ബസ്സിലെ നാലു യാത്രക്കാർക്ക് കോവിഡ് ഫലം പോസിറ്റാവായിട്ടും, ഈ ബസ്സിൽ യാത്ര ചെയ്യുന്ന പതിവുപോലീസുദ്യോഗസ്ഥർ ആരും ക്വാറന്റൈനിൽ പോകാത്തത് ഭീതി പടർത്തിയിട്ടുണ്ട്.

പതിവു ബസ്സ് യാത്രക്കാർ മുഴുവൻ ക്വാറന്റൈനിൽ പ്രവേശിച്ചാൽ ജില്ലാ പോലീസ് ആസ്ഥാനത്തടക്കം സേവനത്തിന് പോലീസുദ്യോഗസ്ഥരെ കിട്ടാതെ വരുമെന്ന കാരണത്താലാണ് ക്വാറന്റൈനിൽ പോകേണ്ടതില്ലെന്ന് പോലീസ് ഉന്നതങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

ഇത് ഗുരുതരമായ കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

LatestDaily

Read Previous

സ്റ്റേഡിയത്തിൽ നഗരസഭ ഒളിച്ചുകളി റിട്ട് ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Read Next

പൂക്കോയ തങ്ങൾ വ്യാജ ചെക്കും നൽകി