കേടായ മീൻ പിടികൂടി നശിപ്പിച്ചു

കാഞ്ഞങ്ങാട്: കർണ്ണാടകയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൽസ്യം ഹൊസ്ദുർഗ്ഗ് പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.

പോലീസ് സ്റ്റേഷൻ പരിധിയിലെ നാലിടങ്ങളിൽ എസ്ഐ, കെ. പി. വിനോദ്കുമാർ നടത്തിയ പരിശോധനയിലാണ് 14 കുട്ട കേടായ മൽസ്യം പിടികൂടി ഇന്ന്  നശിപ്പിച്ചത്. കർണ്ണാടകയിൽ നിന്നും നിയമവിരുദ്ധമായി രഹസ്യ ഊടുവഴികളിലൂടെ എത്തിക്കുന്ന മൽസ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ ജില്ലയിലെ പോലീസ് സറ്റേഷനുകളിൽ നൽകിയ നിർദ്ദേശത്താലാണ് അനധികൃത മൽസ്യക്കച്ചവടം പിടികൂടിയത്.

മൽസ്യക്കച്ചവടക്കാർ  പോലീസിനെ വെട്ടിച്ച് പുലർച്ചെയാണ്  മീൻ എത്തിച്ചു കൊടുക്കുന്നത്. ജില്ലയിൽ രോഗം പടരുന്ന സാഹചര്യത്തിലാണ് കർണ്ണാടക മൽസ്യം നിരോധിച്ചത്.

വഴിയരികിലും വീടുകളിലും വാഹനങ്ങളിൽ പച്ചക്കറിയെത്തിച്ചു കച്ചവടം നടത്തുന്നിതിനും ജില്ലാ പോലീസ് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

LatestDaily

Read Previous

സ്വർണ്ണക്കടത്തിന്റെ വിഹിതം പറ്റുന്നവർ സിനിമയിലുണ്ട്; ഗുരുതര ആരോപണവുമായി സിയാദ് കോക്കർ

Read Next

തൈക്കടപ്പുറം പീഡനം പ്രതികൾ ക്വാറന്റൈനിൽ