വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റുമാർ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയായിരുന്നു അപകടം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുമായി സംസാരിച്ചു. രാജസ്ഥാനിലെ ബാർബർ ജില്ലയിലെ ഭിംഡ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ അവശിഷ്ടങ്ങൾ ചിതറി തെറിച്ചു. നിലത്ത് വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്‍റെ കാരണം ഇതുവരെ കകണ്ടെത്താനായിട്ടില്ല.

K editor

Read Previous

ടീ ഷർട്ടിൽ സുശാന്തും വിഷാദകുറിപ്പും; ആമസോണിനും ഫ്ലിപ്കാർട്ടിനും വിമർശനം

Read Next

കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി സംഘം