നീലേശ്വരത്ത് 4 പേർക്ക് കൂടി കോവിഡ്

നീലേശ്വരം: ലാബ് ടെക്നീഷ്യന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചിട്ട നീലേശ്വരത്തെ എൻ.കെ.ബാലകൃഷ്ണൻ സ്മാരക സഹകരണാശുപത്രിയിൽ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ 10 ദിവസത്തിനുള്ളിൽ ചികിൽസ തേടിയെത്തിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം.

നീലേശ്വരം നഗരസഭാധ്യക്ഷൻ കെ.പി. ജയരാജൻ ഇന്നലെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് എൻകെബിഎം ആശുപത്രിയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ  ചികിൽസ തേടിയെത്തിയവരോട് ക്വാറന്റൈനിൽ കഴിയാൻ അഭ്യർത്ഥിച്ചത്.

ഒരു വനിതാഡോക്ടറടക്കം 4 പേർക്ക് കൂടിയാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

എൻകെബിഎം സഹകരണാശുപത്രിയിൽ 18 പേരാണ് ക്വാറന്റൈനിലുണ്ടായിരുന്നത്. ഇവരിൽ 4 പേർക്ക് കൂടിയാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

ലാബ്ടെക്നീഷ്യന് കോവിഡ് ബാധിച്ചതോടെയാണ് ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ച് ആശുപത്രി സ്റ്റാഫിൽപ്പെട്ട 18 പേർ അതേആശുപത്രിയിൽത്തന്നെ ക്വാറന്റൈനിലായത്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വനിതാ ഡോക്ടറടക്കമുള്ള 4 പേരെ ആശുപത്രിയിലേക്ക് മാറ്റി.

LatestDaily

Read Previous

ചീട്ടുകളി: കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടടക്കം മൂന്നുപേർ പിടിയിൽ, കുഞ്ഞികൃഷ്ണനെ ചന്തേര പോലീസ് കുഞ്ഞിക്കണ്ണനാക്കി

Read Next

അഴീത്തല പീഡനം രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ