ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര : ചെറുവത്തൂർ മട്ട്ളായിക്കുന്നിൽ പണം വെച്ച് ചീട്ടുകളി നടത്തിയ കോൺഗ്രസ് മണ്ഡലം ഭാരവാഹിയടക്കമുള്ളവർ െക്കതിരെ ചന്തേര പോലീസ് കേസെടുത്തു.
കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡന്റ്കെ.കുഞ്ഞികൃഷ്ണൻ 51, കെ.രവീന്ദ്രൻ 57,എം ശ്രീധരൻ 60, എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ചീട്ടുകളിക്കിടെ പിടികൂടിയത്
ചന്തേര അഡീഷണൽ എസ്.ഐ സതീശനും സംഘവും നടത്തിയ പരിശോധയിലാണ് ചീട്ടുകളിസംഘം കുടുങ്ങിയത്.
കുഞ്ഞികൃഷ്ണനെ ചന്തേര പോലീസ് കുഞ്ഞിക്കണ്ണനാക്കി
ചീട്ടുകളി പിടികൂടിയ കേസ്സിൽ ഒന്നാം പ്രതി പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണനെ ചന്തേര പോലീസ് പ്രഥമവിവര റിപ്പോർട്ടിൽ കുഞ്ഞിക്കണ്ണനാക്കി മറിമായം.
ഇന്നലെ ഉച്ചയ്ക്ക് 12-50 മണിക്ക് ചെറുവത്തൂർ മട്ട്ളായി കുന്നിൽ ചെരുവിലാണ് ചന്തേര എസ്ഐ, എം. സതീശൻ, മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണനെയും, കെ. രവീന്ദ്രനെയും, എം. ശ്രീധരനെയും അറസ്റ്റ് ചെയ്തത്.
ജുലായ് 23-ന് 4 മണിക്ക് (16.07 മണി) പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഒന്നാം പ്രതി 51 വയസ്സുള്ള കുഞ്ഞിക്കണ്ണൻ എന്നയാളാണ്. ഈ കുഞ്ഞിക്കണ്ണനാകട്ടെ പിലിക്കോട് മട്ട്ലായി വീട്ടിൽ കണ്ണന്റെ മകനാണ്.
കേസ്സിൽ ഒന്നാംപ്രതി എം. കുഞ്ഞികൃഷ്ണനെ എഫ്ഐആർ രേഖകളിൽ വെറുമൊരു കുഞ്ഞിക്കണ്ണനാക്കി മാറ്റിയതിൽ സംശയങ്ങളുയർന്നിട്ടുണ്ട്.