ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിലായി നടന്ന പരിശോധനയിൽ 5 പേരെ കഞ്ചാവ് ബീഡിയുമായി പിടികൂടി. ഇന്ന് പുലർച്ചെയും ഇന്നലെ സന്ധ്യയ്ക്കുമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വലിക്കുന്നവരെ പിടികൂടിയത്.
കോട്ടച്ചേരിയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ തൈക്കടപ്പുറത്തെ അബ്ദുൾ റഹ്മാന്റെ മകൻ ഏ.എം. അസ്കർ അലിയെ 35, പോലീസ് പിടികൂടിയതിന് പിന്നാലെയാണ് കുമ്പള കടമ്പള ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഹാരിഫിനെ 26, പോലീസ് കഞ്ചാവ് ബീഡിയുമായി പിടികൂടിയത്.
ഇന്നലെ സന്ധ്യയ്ക്ക് നടന്ന പരിശോധനയിൽ കോട്ടച്ചേരി മീൻ ചന്തയുടെ പരിസരത്ത് നിന്നും പള്ളിക്കര തൊട്ടിയിലെ അബ്ദുള്ളയുടെ മകൻ സി.എച്ച്. നിസ്സാമുദ്ദീൻ 23, പടന്നക്കാട് കരുവളത്ത് നിന്നും കരുവളം ശ്രീഹരി നിവാസിൽ ഉദയകുമാറിന്റെ മകൻ കെ. ആർ. ശ്രീഹരി 26, കോട്ടച്ചേരി മീൻചന്തയുടെ പരിസരത്ത് നിന്നും ചിത്താരി കോവിൽഹൗസിലെ എൻ.കെ. റഫീക്കിന്റെ മകൻ സി.വി. മുഹമ്മദ് റയിസ് എന്നിവരെയും ഹോസ്ദുർഗ് പോലീസ് പിടികൂടി. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിയിലായവർക്കെതിരെ ഹോസ്ദു്്ഗ് പോലീസ് കേസെടുത്തു.