ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ പ്രതികൾ മലയാളികളെന്ന് സൂചന. യുവമോർച്ച ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗമായ പ്രവീണാണ് 32, കൊല്ലപ്പെട്ടത്. അന്വേഷണത്തിനായി കർണ്ണാടക പോലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും.
കർണ്ണാടക പൊലീസ് മേധാവി കേരള ഡിജിപിയുടെ സഹായം തേടിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മംഗളൂരു എസ് പി അറിയിച്ചു. കൊലപാതക സംഘം കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണെത്തിയതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
ഈ വാഹനം ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബെല്ലാരയിൽ പൗൾട്രി ഫാം നടത്തിപ്പുകാരനായ പ്രവീൺ, ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിക്കൊല്ലുകയായിരുന്നു.
ഈ മാസം 21ന് സുളള്യ പുത്തൂർ സ്വദേശി മുഹമ്മദ് മസ്ഊദ്നെ എട്ടംഗ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമാണ് യുവമോർച്ച നേതാവിന്റെ കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. കേസിൽ ഇതുവരെ 21 പേരാണ് പിടിയിലായത്.
കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. സംഭവം നടന്നയുടന്‍ പ്രതികള്‍ കാസര്‍കോട് ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് സൂചനയുള്ളത്. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായും കേരള പോലീസിന്റെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്.
രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് പ്രവീണ്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നതാണ് കൊലപാതകത്തിലേക്കു നയിച്ച പ്രകോപനമെന്നാണ് പോലീസിന്റെ നിഗമനം. സുള്ള്യയില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവവുമായി പ്രവീണിന്റെ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.