ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: ദേശീയ പാതയിൽ എടാട്ട് വായനശാലയ്ക്ക് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽയാത്ര ചെയ്യവേ റോഡിലേക്ക്തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
പരപ്പ കനകപ്പള്ളി സ്വദേശിയും പരിയാരം അലക്യം പാലത്തിന് സമീപത്ത് താമസക്കാരനുമായ വാവാട്ടുതടത്തില്‍ അജി ലൂക്കോസ് – റെയ്സൽ മോളി ദമ്പതികളുടെ മകന്‍ അമല്‍ ജോ അജിത്താണ് 19, മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 19- ന് വൈകുന്നേരം അഞ്ചരയോടെ യാണ് അപകടം. സംഭവിച്ചത്. കോട്ടയത്ത് മെഡിക്കൽ. എന്‍ട്രന്‍സിനുള്ള പരിശീലനത്തിലായിരുന്നു .അലക്യം പാലത്തിന് സമീപത്തെ സുഹൃത്ത് ആഷിഷിന് ഒപ്പം ബൈക്കിൽ പിന്നിലിരുന്ന് പയ്യന്നൂരിൽ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ അമല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ 3.30 മണിയോടെയാണ് മരണപ്പെട്ടത്.
അമലിന്റെ മരണത്തെ തുടര്‍ന്ന് ബൈക്കോടിച്ചിരുന്ന ആഷിഷിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അജി ലൂക്കോസിന്റേയും അദ്ധ്യാപികയായ റെയ്സൽ മോളിയുടേയും മകനാണ്. സഹോദരങ്ങള്‍: എയ്ഞ്ചല്‍ മേരി, അനുഗ്രഹ മരിയ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി