ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാനടപടികൾ തടസ്സപ്പെടുത്തുകയും പ്ലക്കാർഡുകൾ ഉയർത്തുകയും നിയമങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തതിന് മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ആം ആദ്മി പാർട്ടി എംപിമാരായ സുശീൽ കെ ആർ ഗുപ്ത, സന്ദീപ് കെ ആർ പഥക്, സ്വതന്ത്ര എം പി അജിത് കുമാർ ഭുയാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചു.
ഇതോടെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 23 ആയി. നേരത്തെ നാല് അംഗങ്ങളെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ നിന്ന് ഇതുവരെ 27 എംപിമാരെ സസ്പെൻഡ് ചെയ്തു.