ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ചൊവ്വാഴ്ച ദുൽഹജ്ജ് മാസപ്പിറവ് ദൃശ്യമായതിനാൽ ബുധനാഴ്ച ദുൽഹജ്ജ് മാസം ഒന്ന് ബലി പെരുന്നാൾ ഈ മാസം 31 ന് വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് കാഞ്ഞങ്ങാട് സംയുക്ത ഖാസി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രിമുത്തുക്കോയ തങ്ങൾ, പള്ളിക്കര-നീലേശ്വരം ഖാസി സമസ്ത മുശാവറ അംഗം ഇ.കെ. മഹമൂദ് മുസ്്ലിയാർ , കാസർകോട് സംയുക്ത ഖാസി സമസ്ത ജനറൽ സിക്രട്ടറി പ്രഫസർ കെ. ആലിക്കുട്ടി മുസ്്ലിയാർ, വിവധ ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കേരള മുസ്്ലീം ജുമാ അത്ത് ഫെഡറേഷൻ പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ്, കാന്തപുരം ഏ.പി അബൂബക്കർ മുസ്്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി കെ.വി ഇമ്പിച്ചഹമ്മദ് ഹാജി, സയ്യിദ് നാസർ ഹയ്യ്, ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
കേരളം മുഴുക്കെ 31 ന് വെള്ളിയാഴ്ച്ചയായിരിക്കും ബലി പെരുന്നാൾ 30ന് വ്യാഴാഴ്ചയാണ് അറഫ ദിനത്തിന്റെ ഭാഗമായി നോമ്പ് .
ഒമാൻ ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും സൗദി അറേബ്യയിലും 31 ന് വെള്ളിയാഴ്ച തന്നെയായിരിക്കും ബലി പെരുന്നാൾ വിശുദ്ധ ഹജ്ജിന്റെ സുപ്രധാന കർമ്മമായ ദുൽഹജ്ജ് ഒമ്പതായ 30-ന് വ്യാഴാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീംകൗൺസിൽ പ്രഖ്യപിച്ചിട്ടുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തിൽ ഹജ്ജിന് പതിനായിരം പേർക്ക് മാത്രമാണ് ഇത്തവണ അനുമതി.
പുണ്യ നഗരിയിൽ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കും ഹജ്ജ് കർമ്മങ്ങൾ.