ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: വിമർശനങ്ങൾക്കൊടുവിൽ മുതിർന്ന പൗരൻമാരുടെ ഇളവുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ച് റെയിൽവേ. മുതിർന്ന പൗരൻമാർക്ക് ജനറൽ, സ്ലീപ്പർ ക്ലാസ്സുകളിൽ മാത്രമേ ഇളവുകൾ നൽകൂ എന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് മഹാമാരിക്ക് ശേഷമാണ് മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. നേരത്തെ സ്ത്രീകളുടെ പ്രായം 58 വയസും പുരുഷൻമാരുടെ പ്രായം 60 വയസിന് മുകളിലുമാകണമായിരുന്നു. എന്നാൽ ഇളവുകൾ പുനഃസ്ഥാപിക്കുമ്പോൾ പ്രായപരിധിയിൽ മാറ്റം വരുത്തുമെന്ന് റെയിൽവേ അറിയിച്ചു.
70 വയസിന് മുകളിലുള്ളവർക്ക് ഇളവുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇളവുകൾ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാരുടെ ഇളവിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തി 70 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി നൽകുന്ന കാര്യം റെയിൽവേ ബോർഡ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇത് ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.