കാഞ്ഞങ്ങാട്ടെ സഹകരണ കോളേജ് നീലേശ്വരത്തേക്ക് മാറ്റി

കാഞ്ഞങ്ങാട് : വർഷങ്ങളായി കാഞ്ഞങ്ങാട്ടെ കോട്ടച്ചേരി കുന്നുമ്മലിൽ പ്രവർത്തിച്ചുവരികയായിരുന്ന സഹകരണ കോളേജ് നീലേശ്വരം കരിന്തളത്തേക്ക് മാറ്റി. കരിന്തളം പാലാത്തടത്ത് ഇൗ സഹകരണ കോളേജിന് ഒരുമാസം മുമ്പ് തറക്കല്ലിട്ടു. സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  എച്ച്ഡിസി കോഴ്സുള്ള സഹകരണ കോളേജാണിത്.

എംവിആർ സഹകരണ വകുപ്പു മന്ത്രിയായിരുന്നപ്പോൾ, പരേതനായ കാഞ്ഞങ്ങാട്ടെ അഡ്വ. കെ. പുരുഷോത്തമന്റെ സ്വാധീനത്തിൽ എം.വി. രാഘവൻ കാഞ്ഞങ്ങാട്ട് അനുവദിച്ച സഹകരണ കോളേജാണ് സിപിഎമ്മിലെ ചിലർ ഇടപെട്ട് ഇപ്പോൾ കരിന്തളത്തേക്ക് കൊണ്ടുപോയത്.

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ കാൽ നൂറ്റാണ്ടുകാലം പ്രവർത്തിച്ചിരുന്ന ഇൗ സഹകരണ കോളേജ് ഇപ്പോൾ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലേക്കാണ് പറിച്ചു നടപ്പെട്ടത്. ഭരണപക്ഷ പാർട്ടി സിപിഎം അറിയാതെയാണ് സഹകരണ കോളേജ് കാഞ്ഞങ്ങാട്ട് നിന്ന് പറിച്ചുമാറ്റിയിട്ടുള്ളത്.

LatestDaily

Read Previous

മരുന്ന് വിതരണത്തിന്റെ പേരിൽ 61 കാരന്റെ 43 ലക്ഷം തട്ടിയെടുത്തു

Read Next

കാസർകോട് മെഡിക്കൽ കോളേജ് നോക്കുകുത്തിയായി