മരുന്ന് വിതരണത്തിന്റെ പേരിൽ 61 കാരന്റെ 43 ലക്ഷം തട്ടിയെടുത്തു

കാസർകോട് : മരുന്നിന്റെ  വിതരണച്ചുമതല വഴി ഇരട്ടി ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് അന്താരാഷ്ട്ര തട്ടിപ്പ് സംഘം ലക്ഷങ്ങൾ തട്ടിയെടുത്തു. വിദ്യാനഗർ ജേണലിസ്റ്റ് നഗറിൽ താമസിക്കുന്ന 61 കാരനാണ് തട്ടിപ്പിനിരയായത്.

അനിഗ്ര ഹെർബൽസ് എന്ന മരുന്ന് നിർമ്മാണക്കമ്പനിയുടെ മറവിലാണ് വിദ്യാനഗർ ജേണലിസ്റ്റ് നഗർ നീലാംബരിയിലെ കെ. മാധവന്റെ 61, പക്കൽ നിന്ന് അഞ്ചംഗ സംഘം 43,20,000 രൂപ പലതവണയായി തട്ടിയെടുത്തത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ  വഴിയാണ് കെ. മാധവൻ സംഘത്തെ പരിചയപ്പെട്ടത്.

2022 ജൂൺ 9 മുതൽ ജൂലൈ 18 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. അനിഗ്ര ഹെർബൽസിന്റെ വിതരണച്ചുമതല ലഭിക്കാനാണ് റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥൻ പ്രതികളുടെ അക്കൗണ്ടിലേക്ക് സ്വന്തം അക്കൗണ്ടിൽ നിന്നും  പണം നിക്ഷേപിച്ചത്. തട്ടിപ്പ് സംഘത്തിൽ ഒരാൾ മാത്രമാണ് ഇന്ത്യക്കാരൻ.

നെതർലെന്റ് ആംസ്റ്റർഡാം സ്വദേശിയായ എലിൻ ജാൻസൺ, തമിഴ്നാട് വെല്ലൂർ സ്വദേശി അനിൽ, നെതർലാന്റ് സ്വദേശിയായ മെൽവിൻ പെറി, നെതർലാന്റിലെ പോൾവെയ്ൻ, കേംബ്രിഡ്ജിലെ ഡോ: ജോർജ് എഡ്വാർഡ് എന്നിവരെ പ്രതികളാക്കിയാണ് കാസർകോട് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ വ്യാജമാണോയെന്ന് പോലീസ് പരിശോധിക്കും.

LatestDaily

Read Previous

പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം

Read Next

കാഞ്ഞങ്ങാട്ടെ സഹകരണ കോളേജ് നീലേശ്വരത്തേക്ക് മാറ്റി