പയ്യന്നൂർ സ്റ്റീൽ ബോംബ് രണ്ടു പ്രതികൾ ഒളിവിൽ

പയ്യന്നൂർ : ആർഎസ്എസ് കാര്യാലയത്തിന് സ്റ്റീൽ ബോംബെറിഞ്ഞ കേസ്സിൽ രണ്ടുപ്രതികൾ ഒളിവിൽ. പയ്യന്നൂർ മുകുന്ദ ആശുപത്രിക്ക് വടക്കുഭാഗത്തുള്ള ആർഎസ്എസ് കാര്യാലയത്തിനാണ് കഴിഞ്ഞ ദിവസം സ്റ്റീൽ ബോംബെറിഞ്ഞത്.

ഇൗ കേസ്സിൽ സിപിഎം പ്രവർത്തകരായ രണ്ടുപ്രതികളെ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് നായർ അറസ്റ്റ് ചെയ്തുവെങ്കിലും, സംഭവ ദിവസം രാത്രി ബോംബുമായി ആർഎസ്എസ് കാര്യാലയത്തിന് മുന്നിലെത്തിയ നാലംഗ സംഘത്തിൽ വെള്ളൂർ സ്വദേശി കശ്യപ് 23, കരിവെള്ളൂർ സ്വദേശി ഗനിൽ 25, എന്നിവർ അറസ്റ്റിലായി റിമാന്റിലാണ്.

രണ്ടുമോട്ടോർ ബൈക്കുകളിൽ നാലുപേരാണ് സ്റ്റീൽ ബോംബെറിയാനെത്തിയത്. ഇതിൽ ഒരു ബൈക്ക് സ്പളൻഡർ ആണ്. പ്രതികൾ യാത്ര ചെയ്ത ബൈക്കുകൾ വെള്ളൂർ  ഭാഗത്ത് ഏതോ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചുവെച്ചത് കണ്ടെത്താനുള്ള അന്വേഷണം പോലീസ് നടത്തിവരുന്നു. റിമാന്റിലായ കശ്യപിനേയും, ഗനിലിനേയും കൂടുതൽ ചെയ്യാൻ കോടതി മൂന്നുനാൾ പോലീസിന് വിട്ടുകൊടുത്തിട്ടുണ്ട്.

ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ ഇരുപ്രതികളെയും ഇന്ന് ചോദ്യം ചെയ്യും. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് സ്റ്റീൽ ബോംബെറിഞ്ഞ കേസ്സുമായി ആർഎസ്എസ് കാര്യാലയത്തിന് ബോംബെറിഞ്ഞ പ്രതികളുമായി ബന്ധമുണ്ടോ എന്നറിയാനാണ് കശ്യപിനേയും, ഗനിലിനേയും ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

LatestDaily

Read Previous

ആസിഫ് അലി ചിത്രം ‘കൊത്തി’ന് യു.എ സര്‍ട്ടിഫിക്കറ്റ്

Read Next

പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം