വൻ മേക്കോവർ; ‘മമ്മി’താരത്തിന്റെ തിരിച്ചുവരവിൽ ഞെട്ടി ഹോളിവുഡ്

ബ്രെൻഡൻ ഫ്രേസർ ഒരുകാലത്ത് ഹോളിവുഡിന്‍റെ മുഖമായിരുന്ന താരമാണ് . ദി മമ്മി, ജോർജ്ജ് ഓഫ് ദി ജംഗിൾ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ലോകഹൃദയങ്ങൾ കീഴടക്കി. എന്നാൽ 2000 കളുടെ മധ്യത്തോടെ, താരം ഹോളിവുഡിൽ നിന്ന് അപ്രത്യക്ഷനായി. വലിയ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ. ദ് വെയ്ൽ എന്ന ചിത്രത്തിലൂടെയാണ് ഫ്രേസറിന്റെ രണ്ടാം വരവ്. വലിയ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

272 കിലോ ഭാരമുള്ള ഒരു മനുഷ്യനായാണ് താരം അഭിനയിക്കുന്നത്. അമിതവണ്ണം മൂലം ജീവിതം വിരസമാവുകയും 17 വയസ്സുള്ള മകളുമായി സ്നേഹ ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മദർ, ബ്ലാക്ക് സ്വാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരെൻ അരൊണൊഫ്സ്കി സംവിധാനം ചെയ്യുന്ന ചിത്രം 2022 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സ്ട്രേഞ്ചർ തിംഗ്സിലെ മക്കാസ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ സാഡി സിങ്ക് ചിത്രത്തിൽ ബ്രെൻഡന്റെ മകളായി വേഷമിടുന്നു.

Read Previous

അച്ഛനൊപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ട്‌ – ദുൽഖർ സൽമാൻ

Read Next

രാജ്യത്ത് നിയമലംഘനത്തിന് 4,369 കേസുകൾ: പിഴ അടച്ചത് 4.5% മാത്രം