ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗ്വാളിയർ: വൈദ്യുതിയിൽ നിന്ന് ഷോക്കേൽക്കുമെന്ന് അറിയാമെങ്കിലും വൈദ്യുതി ബിൽ കണ്ട് ‘ഷോക്കടിക്കുന്നത്’ ആദ്യാനുഭവമാണ് പ്രിയങ്കയ്ക്ക്. പ്രിയങ്ക ഗുപ്തയുടെ വൈദ്യുതി ബിൽ 1,000 രൂപയോ 1,000 രൂപയോ അല്ല. പിന്നെയോ 3,419 കോടി! ആർക്കും തലകറക്കം വരും. ബിൽ കണ്ട് വീണത് പ്രിയങ്കയല്ല, ഭർത്താവിന്റെ അച്ഛനാണ്.
മധ്യപ്രദേശിലെ ഗ്വാളിയോറിലെ ശിവ് വിഹാർ കോളനിയിലെ ഉപഭോക്താവിന് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലാണ് വൈദ്യുതി വകുപ്പ് നൽകിയത്. ഉയർന്ന വൈദ്യുതി ബിൽ കണ്ട് പ്രിയങ്കയുടെ ഭർതൃപിതാവ് കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
“ജൂലൈ മാസത്തെ ബിൽ എനിക്ക് കിട്ടി. ആ വലിയ ബിൽ കണ്ടപ്പോൾ അച്ഛന് അസുഖം വന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു,” പ്രിയങ്കയുടെ ഭർത്താവ് സഞ്ജീവ് കങ്കനെ പറഞ്ഞു. തെറ്റ് തിരുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും വൈദ്യുതി മന്ത്രി പ്രദ്യുമൻ സിംഗ് തോമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.